നിയന്ത്രണംവിട്ട ഓംമ്‌നി വാന്‍ പാഞ്ഞു കയറി വഴിയാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു
Mar 26, 2015, 09:05 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26/03/2015) റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ഓംമ്‌നി വാനിടിച്ചു മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ ഹമീദ് - റംല ദമ്പതികളുടെ മകനുമായ അഫ്ത്താബ് എന്ന അഫ്ത്താദ് (14) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണിലാണ് അപകടം. വാഹനമിടിച്ച് പരിക്കേറ്റ അഫ്ത്താബിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഫ്ത്താബ് മരണപ്പെട്ടത്.
റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അഫ്ത്താവിനെ അമിത വേഗതയിലും അശ്രദ്ധയോടുംകൂടി ഓടിച്ചുവന്ന ഓംമ്‌നി വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവിദ്യാര്‍ത്ഥിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടം വരുത്തിയ ഓംമ്‌നി വാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.
സഹോദരങ്ങള്‍: അസീബ്, അഷ്‌വാദ്, റിദ. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗലാപുരം ആശുപത്രിയിലേക്ക് പോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Accident, Mogral Puthur, Student, Obituary, Kasaragod, Kerala, Afthab.
Advertisement: