അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
Nov 30, 2015, 10:07 IST
മാവുങ്കാല്‍: (www.kasargodvartha.com 30/11/2015) അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വെള്ളിക്കോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയും മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിനടുത്തെ വി.എം വിജയന്‍ - മിനി ദമ്പതികളുടെ മകനുമായ ഉണ്ണി എന്ന വൈശാഖ് (13) ആണ് മരിച്ചത്.
രക്തത്തിലെ അണുക്കള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് വൈശാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈശാഖിന്റെ സഹോദരന്‍ വിഷ്ണു 2006 ഫെബ്രുവരി 14ന് ഇതേ രീതിയിലുള്ള രോഗം ബാധിച്ചാണ് മരണപ്പെട്ടത്.
വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വെള്ളിക്കോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അവധി നല്‍കി.
Keywords : Mavungal, Death, Child, Hospital, Treatment, School, Obituary, Kanhangad, Vaishak, Student dies due to illness.