ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി
● സ്വകാര്യ ബസ് ബ്രേക്ക് ചെയ്തപ്പോൾ ഫാരിസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
● മംഗളൂരിലെ കോളേജ് വിദ്യാർത്ഥിയാണ് ഫാരിസ്.
● എസ്എസ്എഫ് കുണിയ യൂണിറ്റിന്റെ മുൻ സെക്രട്ടറിയായിരുന്നു.
● കുണിയ ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പൊയിനാച്ചി: (KasargodVartha) കഴിഞ്ഞ വെള്ളിയാഴ്ച ബസുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു. കുണിയ കാനത്തിൽ ഹൗസിൽ കെ.വി. അബ്ദുല്ലയുടെയും താഹിറയുടെയും മകൻ അബ്ദുൽ റഹ്‌മാൻ ഫാരിസ് (19) ആണ് വ്യാഴാഴ്ച പുലർച്ചെ കാസർകോട് കിംസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ദേശീയപാതയിൽ ബട്ടത്തൂരിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ വന്ന ഫാരിസിന്റെ ബൈക്ക് ബസിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉടൻ തന്നെ ഫാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മംഗളൂരിലെ കോളേജ് വിദ്യാർത്ഥിയായ ഫാരിസ്, എസ്എസ്എഫ് കുണിയ യൂണിറ്റിന്റെ മുൻ സെക്രട്ടറിയായിരുന്നു.
കുണിയ ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഫാരിസിനെ ഖബറടക്കും. ഹുസൈൻ, മുജ്തബ, ആയിശ, ബുഷ്റ, ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.
റോഡപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Student dies after bus-bike collision in Kanhangad, Kerala.
#RoadAccident #KeralaNews #StudentDeath #Kasaragod #BikeAccident #TrafficSafety






