 |
Sukumari |
കാസര്‍കോട്: അസുഖം ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള ബംബ്രാണ മീപ്പുഗിരിക്ക് സമീപത്തെ സുന്ദരേശന്- ഗിരിജ ദമ്പതികളുടെ മകള്‍ സുകുമാരി(ഏഴ്) ആണ് മരിച്ചത്. ബംബ്രാണ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് ശ്വാസതടസം നേരിട്ട കുട്ടിയെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരുമായതിനാല് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏക സഹോദരന് സുകുമാരന്‍(ആറ്).
Keywords: Kasaragod, Obituary, Student, Kumbala