Accident | ഹൊസംഗടിയിൽ ദേശീയപാത നിർമാണത്തിൽ ഏർപെട്ട ടിപർ ലോറിയും ബൈകും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി തൽക്ഷണം മരിച്ചു
Mar 28, 2023, 15:25 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഹൊസംഗടിയിൽ ദേശീയപാത നിർമാണത്തിൽ ഏർപെട്ട ടിപർ ലോറിയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥി തൽക്ഷണം മരിച്ചു. കുമ്പള മഹാത്മാ കോളജ് വിദ്യാർഥിയും കുഞ്ചത്തൂർ ഗവ. ഹൈസ്‌കൂളിന് സമീപത്തെ എം അസ്‌മയുടെ മകനുമായ മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂർ സന്നടുക്ക കലന്തർ ശാ കോടേജിൽ താമസിക്കുന്ന അർശാദ് അലി (18) യെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കെഎൽ 14 എക്‌സ് 1215 ബൈകിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദേശീയപാത നിർമാണത്തിൽ ഏർപെട്ട ടിപർ ലോറിയുമായി കൂട്ടിയിടിച്ചത്. ആദിൽ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടം വരുത്തിയ ടിപർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ദേശീയപാത നിർമാണത്തിൽ ഏർപെട്ടിരിക്കുന്ന ടിപർ ലോറികളും മറ്റു വാഹനങ്ങളും അശ്രദ്ധയോടെ റോഡിലേക്ക് പ്രവേശിക്കുന്നത് പലയിടങ്ങളിലായി നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് വാഹന ഉടമകളും നാട്ടുകാരും ആരോപിക്കുന്നു. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.