പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
Jan 2, 2013, 20:38 IST
കാസര്‍കോട്: പാമ്പു കടിയേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെല്ലിക്കുന്നിലെ സന്തോഷ്-ലളിത ദമ്പതികളുടെ മകള്‍ ആതിര (ആറ്) ആണ് മരിച്ചത്.
ഡിസംബര്‍ 26ന് മാതാവിനോടൊപ്പം ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ പറമ്പില്‍വെച്ച് പാമ്പു കടിയേറ്റ ആതിരയെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര.
സഹോദരങ്ങള്‍: അനുഷ (ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി), അക്ഷയ് (അന്‍വാറുല്‍ ഉലും എ യു പി സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥി).
സഹോദരങ്ങള്‍: അനുഷ (ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി), അക്ഷയ് (അന്‍വാറുല്‍ ഉലും എ യു പി സ്കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ഥി).
Keywords: Kerala, Kasaragod, Snake, Student, 1st standard, Nellikunnu, Obituary, Mangalore, Hospital, Malayalam News, Kerala Vartha.