city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടൂര്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 12/06/2016) ടൂര്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. പരേതനായ റിട്ട. കൃഷി ഓഫീസര്‍ മഞ്ചേശ്വരം തീര്‍ത്ഥേശ്വരത്തെ അപ്പക്കുഞ്ഞി- ബേബി ദമ്പതികളുടെ മകള്‍ അക്ഷര(21)യാണ് മരിച്ചത്. മംഗളൂരുവിലെ ശ്രീരാമ കോളജില്‍ ബികോം പഠനം പൂര്‍ത്തിയാക്കി സെന്റ് അലോഷ്യസ് കോളജില്‍ എംകോമിന് ചേര്‍ന്ന് നില്‍ക്കുകയുമായിരുന്നു അക്ഷര. ഇതിനിടയില്‍ ശ്രീരാമ കോളജ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്നു.

ശനിയാഴ്ച തിരിച്ചെത്തിയ അക്ഷരയ്ക്ക് പനി അനുഭവപ്പെടുകയായിരുന്നു. ടൂര്‍ കഴിഞ്ഞു വന്നതിന്റെ ക്ഷീണമായിരിക്കാമെന്ന് കരുതി വീട്ടുകാര്‍ ഗൗരവത്തിലെടുത്തില്ല. തുടര്‍ന്ന് മാതാവ് ബേബി പുറത്തേക്കും സഹോദരി മഞ്ചേശ്വരം കോളജില്‍ അധ്യാപികയായ അഖില കോളജിലേക്കും പോയതായിരുന്നു.

പിന്നീട് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് പനി മൂര്‍ച്ഛിച്ച് ഛര്‍ദിച്ച് അവശയായ നിലയില്‍ അക്ഷരയെ കണ്ടെത്തിയത്. ഉടന്‍ മഞ്ചേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഗുഡ്ഡക്കേരി ശ്മശാനത്തില്‍ സംസ്‌കരിച്ചു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അമ്മാവന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തില്‍ വിഷാംശം ഉണ്ടായിട്ടുണ്ടോ എന്നും ഏതു പനിയാണ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമാക്കിയതെന്നും പോലീസ് അന്വേഷിച്ചുവരുന്നു.
ടൂര്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു

Keywords:  Manjeshwaram, Kasaragod, Kerala, Death, Obituary, Fever, Treatment, College, Student, Mangalore College, Tour, Food, Police, Complaint, Case, Investigation, Postmortem, Dead body, Mother,Sister, Hospital, Doctor, Mangalore Hospital, Manjeshwaram Hospital, Student dies after fever.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia