city-gold-ad-for-blogger

ടെറസിൽ നിന്ന് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Student who sustained severe injuries after falling on a gate in Malappuram passes away
Photo Credit: Facebook/Shabna Muthu

● പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.
● പുളിക്കൽ എഎംഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു
● മേയ് 31-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്
● കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നു

മലപ്പുറം: (KasargodVartha) വീടിൻ്റെ ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പ് വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. പുളിക്കൽ എഎംഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ഏറെ ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടന്നത് മേയ് 31-ന്

മേയ് 31-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീടിനു മുകളിൽനിന്ന് കാൽ തെന്നി മുറ്റത്തെ ഗേറ്റിനു മുകളിലേക്കാണ് വിദ്യാർഥി വീണത്. മാങ്ങ പറിക്കാൻ കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗേറ്റിനു മുകളിലുള്ള കമ്പി കഴുത്തിൽ തുളച്ചു കയറിയതിനാൽ, ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് അന്ന് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കഴുത്തിൽ തറച്ച കമ്പിയുടെ ബാക്കി ഭാഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.

ഖബറടക്കം ഉച്ചയ്ക്ക്

മാതാവ്: ജംഷിന എടമ്പാട്ട്. സഹോദരങ്ങൾ: മെഹബിൻ, മെഹന ഫാത്തിമ, മെഹ്ഫിൽ. മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാംകണ്ടം പുത്തലം ജുമാ മസ്ജിദിൽ ഖബറടക്കും. 

കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: 15-year-old Muhammed Masin, a 10th-grade student who was undergoing treatment at Kozhikode Medical College after a tragic accident where a gate spear pierced his neck while falling from a terrace on May 31, has passed away.

#MalappuramNews #TragicDeath #Student #KozhikodeMedicalCollege #AccidentNews #KeralaNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia