പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
Mar 3, 2018, 18:45 IST
രാജപുരം: (www.kasargodvartha.com 03.03.2018) പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മുന്നാട് പീപ്പീള്‍സ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയാണ് മരിച്ചത്. ഫെബ്രുവരി 27ന് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ വിഷ്ണുപ്രിയ വീട്ടില്‍ വെച്ച് എലി വിഷം കഴിക്കുകയായിരുന്നു.
വിഷ്ണുപ്രിയ ഛര്‍ദ്ദിക്കുന്നത് കണ്ട് ചോദിച്ച വീട്ടുകാരോട് വയറുവേദന എന്നാണ് പറഞ്ഞത്. വേദന കലശലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന വിഷ്ണുപ്രിയ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
കോടോത്ത് കാട്ടൂര്‍ വീട്ടില്‍ കുഞ്ഞിരാമന്‍- ശാന്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രീത, പീതാംബരന്‍. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്തു. അതേ സമയം കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നുകൂടി പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Death, Obituary, Top-Headlines, Student, Student dies after consuming poison < !- START disable copy paste -->
വിഷ്ണുപ്രിയ ഛര്‍ദ്ദിക്കുന്നത് കണ്ട് ചോദിച്ച വീട്ടുകാരോട് വയറുവേദന എന്നാണ് പറഞ്ഞത്. വേദന കലശലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന വിഷ്ണുപ്രിയ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
കോടോത്ത് കാട്ടൂര്‍ വീട്ടില്‍ കുഞ്ഞിരാമന്‍- ശാന്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പ്രീത, പീതാംബരന്‍. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്തു. അതേ സമയം കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നുകൂടി പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Death, Obituary, Top-Headlines, Student, Student dies after consuming poison