city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിന്റെ മേല്‍ക്കൂര അടര്‍ന്ന് വീണ് 6 വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 05.08.2014) വീടിന്റെ മേല്‍ക്കൂര അടര്‍ന്നുവീണ് ആറുവയസുകാരി ദാരുണമായി മരിച്ചു. എടനീര്‍ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി പൈക്ക മല്ലം റോഡ് ബീട്ടിയടുക്കയിലെ ശ്രീധരന്‍-ധന്യ ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മില്ലില്‍ നിന്നും ഈര്‍ന്നെടുത്ത മരം വീടിന്റെ മേല്‍ക്കൂരയില്‍ അടുക്കിവെച്ചിരുന്നു. ഈ മരം വീണപ്പോഴാണ് മേല്‍ക്കൂര അടര്‍ന്നുവീണത്. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് മേല്‍ക്കൂര അടര്‍ന്നുവീണത്. സ്വകാര്യ ബസ് കണ്ടക്ടറാണ് ആദിത്യയുടെ പിതാവ് ശ്രീധരന്‍. കാസര്‍കോട് ചൈത്ര ആശുപത്രിയിലെ നഴ്‌സാണ് മാതാവ് ധന്യ. ഇവരുടെ ഏക മകളാണ് ആദിത്യ. മൃതദേഹം പിന്നീട് സംസ്‌കരിച്ചു. ആദിത്യയുടെ ആകസ്മിക മരണം സഹപാഠികളെയും അധ്യാപകരെയും നാട്ടുകാരേയും കണ്ണീരണിയിച്ചു.
വീടിന്റെ മേല്‍ക്കൂര അടര്‍ന്ന് വീണ് 6 വയസുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Paika, Nellikatta, Badiyadukka, Student, Obituary, kasaragod, Kerala, Student dies after collapsing house roof, Aditya

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia