പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു
Jul 20, 2015, 16:43 IST
ഉദുമ: (www.kasargodvartha.com 20/07/2015) പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു. പയ്യന്നൂര്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും ഉദുമ വെളുത്തോളിയിലെ നാരായണന്‍- കമല ദമ്പതികളുടെ മകനുമായ സുനില്‍ കുമാറാ (20) ണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ തീപൊള്ളലേറ്റ് പിടയുന്ന സുനില്‍ കുമാറിനെ കണ്ടത്. ഉടന്‍ തന്നെ തീ കെടുത്തി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
80 ശതമാനത്തിലധികം പൊള്ളലേറ്റ സുനില്‍കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് രക്തം ഛര്‍ദ്ദിച്ചിരുന്നു. സുനില്‍ കുമാറിന്റെ ഫോണിലെ കോള്‍ രജിസ്റ്റര്‍ ഡിലീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. രാത്രി വൈകിയും സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് പഠനത്തെ ബാധിക്കുന്നതിനാല്‍ പിതാവ് സുനില്‍കുമാറിനെ ശാസിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സുനില്‍കുമാറിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഏക സഹോദരി ശ്രുതി.
Keywords: Kasaragod, Kerala, Uduma, Student, Student dies after burn injury.
Advertisement: