Student | ഓൺലൈനിൽ വരുത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു; മന്ത്രി വീണാ ജോർജ് റിപോർട് തേടി
Jan 7, 2023, 10:42 IST
കാസർകോട്: (www.kasargodvartha.com) ഓൺലൈനിൽ വരുത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പെരുമ്പള അരീച്ചം വീട്ടിലെ പരേതനായ കുമാരൻ - അംബിക ദമ്പതികളുടെ മകൾ അഞ്ജുശ്രീ പാർവതി (19) യാണ് മരിച്ചത്.
< !- START disable copy paste -->
മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് അഞ്ജുശ്രീ. പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. സഹോദരൻ ഉൾപെടെ നാല് പേർ കഴിച്ചിരുന്നതായും അവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായതുമാണ് വിവരം. എന്നാൽ അഞ്ജുശ്രീയുടെ സ്ഥിതി വഷളാവുകയായിരുന്നു.
അഞ്ജുശ്രീയെ ആദ്യം കാസർകോട്ടെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർടത്തിനായി കൊണ്ടുപോകും. ബന്ധുക്കളുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചെന്ന റിപോർടുകളെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോർട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമീഷണർക്ക് നിർദേശം നൽകി.
അതേസമയം പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചെന്ന റിപോർടുകളെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോർട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമീഷണർക്ക് നിർദേശം നൽകി.
Keywords: Latest-News, Top-Headlines, News, Kerala, Kasaragod, Melparamba, Police, Case, Death, Food, Died, Obituary, Minister, Veena-George, Report, Postmortem report, Student died while undergoing treatment.