Student died | കാറ്റിൽ തെങ്ങ് തകർന്ന് വീണ് വിദ്യാർഥി മരിച്ചു
Jul 16, 2022, 18:28 IST
ഉപ്പള: (www.kasargodvartha.com) കാറ്റിൽ തെങ്ങ് തകർന്ന് വീണ് വിദ്യാർഥി മരിച്ചു. ഡൈജി വേൾഡ് ചാനൽ റിപോർടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റ - അനിത ദമ്പതികളുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റ (13) യാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപറമ്പിലാണ് അപകടം സംഭവിച്ചത്.
അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങുകൾ പൊട്ടിവീഴുകയായിരുന്നു. ഷോണിനെ കാണാതെ തിരച്ചിൽ നടത്തിയപ്പോൾ പൊട്ടിവീണ് തെങ്ങുകൾക്കടിയിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകൾ മാറ്റി കുട്ടിയെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്‌റ്റ്‌മോർടത്തിന് ശേഷം ഞായറാഴ്‌ച വൈകീട്ട് നാലിന് ചേവാർ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയിൽ സംസ്‌കാരം നടത്തും. കയ്യാർ ഡോൺബോസ്‌കോ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: സോണൽ.
Keywords: News, Kerala, Kasaragod, Uppala, Top-Headlines, Obituary, Tragedy, Died, Dead, Student, Rain, Student died when coconut tree fell down in wind.
< !- START disable copy paste -->