Accident | ടെമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് കാസർകോട്ട് വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം

● വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
● മിയാപദവ് ചിനാല ദാറുന്നജാത് ശരീഅത് കോളജിലെ വിദ്യാര്‍ഥി.
● 22 കാരന്‍ ദേര്‍ളക്കട്ടയില്‍ നിന്ന് വരികയായിരുന്നു.
● ടെമ്പോ ഡ്രൈവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു.
മംഗ്ളുറു: (KasargodVartha) ടെമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് കാസർകോട്ട് വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം. ബണ്ട് വാൾ നടുപദവ് സ്വദേശി മൊയ്തീൻ കുഞ്ഞി ബാബുവിൻ്റെ മകൻ അബൂബക്കർ സിദ്ദീഖ് റസ്‌വി (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
ദേർളക്കട്ടയിൽ നിന്ന് വരികയായിരുന്ന അബൂബക്കർ സിദ്ദീഖിൻ്റെ സ്കൂട്ടർ, മുഡിപ്പുവിൽ നിന്ന് തൊക്കോട്ടേക്ക് പോവുകയായിരുന്ന എയ്സ് ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബൂബക്കർ സിദ്ദീഖിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെമ്പോ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മിയാപദവ് ചിനാല ദാറുന്നജാത് ശരീഅത് കോളജിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു. ദേളി സഅദിയ്യ കോളജിൽ തുടർ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മംഗ്ളുറു സൗത്ത് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KeralaAccident #Kasargod #RoadSafety #StudentDeath #Tragedy