city-gold-ad-for-blogger

Accident | മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറിടിച്ച് ബൈക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com) മറ്റൊരു വാഹനത്തെഓവർടേക്ക് ചെയ്ത് എത്തിയ കാറിടിച്ച് ബൈക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു.
                   
Accident | മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറിടിച്ച് ബൈക് യാത്രക്കാരനായ വിദ്യാർഥി മരിച്ചു

ഉപ്പള തുരുത്തി മലബാർ നഗറിലെ മൂസ-സൈനബ ദമ്പതികളുടെ മകൻ അബൂബകർ ഇഷാൻ (18) ആണ് മരിച്ചത്.

ഉപ്പള ദേശിയ പാതയിലാണ് അപകടം. രാത്രി 7.30 ഓടെ എതിർവശത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ ഇഷാൻ സഞ്ചരിച്ച ബൈകിലിടി ക്കുകയായിരുന്നു.

ഗുരുതരമായിപരിക്കേറ്റ ഇഷാനെ ഓടിക്കൂടിയ നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാർഥിയായ ഇഷാന് പരീക്ഷാ ഫലം വരാനിരിക്കെയാണ് അപകട മരണം സംഭവിച്ചത്.

പോസ്റ്റുമോർടത്തിനായി മൃതദേഹം മംഗൽപാടി താലൂക് ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോർടത്തിന് ശേഷം ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും .മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Accident, Obituary, Manjeshwaram, Student, Died, Uppala, Accidental-Death, Police, Student died in a bike accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia