Obituary | നാടിനെ നൊമ്പരത്തിലാക്കി മിസ്ബാഹ് യാത്രയായി
ബോവിക്കാനം: (KasargodVartha) നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ (Bovikanam) ബി കെ താജുദ്ദീൻ - സാജിദ ദമ്പതികളുടെ മകൻ മിസ്ബാഹ് (12) യാത്രയായി. അസുഖത്തെ (Disease) തുടർന്ന് എറണാകുളത്തെ (Ernakulam) ആശുപത്രിയിൽ (Hospital) ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രവാസിയായ താജുദ്ദീൻ കുടുംബസമേതം കുവൈറ്റിലായിരുന്നു (Kuwait). കുവൈറ്റ് ജാബ്രിയ ഇൻഡ്യൻ സ്കൂളിൽ (Jabriya Indian School) എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന മിസ്ബാഹ് രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിൽ ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് മിസ്ബാഹ് വിടവാങ്ങിയത്.
ബോവിക്കാനത്തെ പൗരപ്രമുഖരായ കുവൈറ്റ് അബ്ദുല്ല ഹാജി, പരേതനായ ബി കെ മുഹമ്മദ് കുഞ്ഞി എന്നിവർ മുത്തശ്ശന്മാരാണ്. സദാ ഫാത്വിമ ഏക സഹോദരിയാണ്. ഖബറടക്കം ബോവിക്കാനം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.