രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ പ്രവേശിപ്പിച്ച ദര്‍സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു
Oct 22, 2018, 16:34 IST
പടന്നക്കാട്: (www.kasargodvartha.com 22.10.2018) രക്താര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ സി സിയില്‍ പ്രവേശിപ്പിച്ച ദര്‍സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. പടന്നക്കാട് ഞാണിക്കടവിലെ മാഹിന്‍-അന്നത്ത് ദമ്പതികളുടെ മകന്‍ മുവഫക് (15) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. മലപ്പുറത്ത് ദര്‍സ് വിദ്യാര്‍ത്ഥിയായ മുവഫക് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ കടുത്ത പല്ലുവേദന ഉണ്ടായി. തുടര്‍ന്ന് ഡോക്റെ കാണിച്ചപ്പോള്‍ വിദഗ്ദ്ധ ചികിത്സക്ക് നിര്‍ദ്ദേശിക്കുകയും തുടര്‍ ചികിത്സകളില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ലഭ്യമായിത്തുടങ്ങി അധികം കഴിയുംമുമ്പേ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുവഫക്കിന്റെ മരണം പടന്നക്കാട്, ഞാണിക്കടവ് പ്രദേശത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുബാറക്ക്, മുബഷിറ. ഖബറടക്കം തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ഞാണിക്കടവ് ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Padannakad, Thiruvananthapuram, Student, Death, Obituary, Student died due to Cancer
< !- START disable copy paste -->