കാറ്റിലും ഇടിമിന്നലിലും മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണു; പൊട്ടിവീണ കമ്പിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു, ഒപ്പമുണ്ടായിരുന്ന മാതാവ് ആശുപത്രിയില്‍
Oct 1, 2018, 18:48 IST
കാസര്‍കോട്: (www.kasargodvartha.com 01.10.2018) കാറ്റിലും ഇടിമിന്നലിലും മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍പ്പിത (ആറ്) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാവ് ജയന്തിക്കും ഷോക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ചായ കുടിച്ച ശേഷം മാതാവിനോടൊപ്പം പറമ്പിലൂടെ നടന്നു പോകുമ്പോഴാണ് പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും പറമ്പിലെ മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണത്. ലൈന്‍ മുറിഞ്ഞുവീണപ്പോള്‍ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടന്‍ തന്നെ ഇരുവരെയും ബദിയടുക്കയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അര്‍പ്പിതയുടെ നില ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹേമന്ദ്, സായി എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, 7 year old died after electrocuted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, 7 year old died after electrocuted
< !- START disable copy paste -->