മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Jun 4, 2018, 12:47 IST
നീലേശ്വരം: (www.kasargodvartha.com 04.06.2018) മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കരിന്തളത്തെ തങ്കച്ചന്‍ - ഷൈനി ദമ്പതികളുടെ മൂത്തമകള്‍ അയോണ സിറിയക്ക് (ഒമ്പത്) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മെയ് 27ന് വീട്ടില്‍ വെച്ചാണ് അയോണയ്ക്ക് പൊള്ളലേറ്റത്.
മാതാപിതാക്കള്‍ പശുവിനു പുല്ലരിയാന്‍ പോയ സമയത്ത് കുട്ടി മണ്ണെണ്ണ വിളക്കു കത്തിക്കുകയും അതില്‍ നിന്നും വസ്ത്രത്തിലേക്കു തീ പടര്‍ന്ന് ദേഹമാസകലം പൊള്ളലേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ സ്്കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം കുന്നുംകൈ പള്ളിയില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: അപര്‍ണ സിറിയക്, അലന്‍ സിറിയക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Treatment, fire, Neeleswaram, Karinthalam, Student died after burning injury
< !- START disable copy paste -->