city-gold-ad-for-blogger

ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 12/06/2015) ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു. പടുവടുക്കത്തെ മുഷ്താഖ് - ഹസീന ദമ്പതികളുടെ മകന്‍ മുഹ്‌യുദ്ദീന്‍ സാക്കി (14) ആണ് മരിച്ചത്. ദുബൈയില്‍ വിദ്യാര്‍ത്ഥിയായ സാക്കിക്ക് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ബന്ധുക്കളോടൊപ്പം കഴിഞ്ഞദിവസം നാട്ടിലേക്ക് വന്നത്.
ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു

സാക്കിയെ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ചാണ് വ്യാഴാഴ്ച രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്. മൃതദേഹം പടുവടുക്കത്തേക്ക് കൊണ്ടുവരും. സഹോദരങ്ങള്‍: സല്‍ഫ, ഫാത്വിമ, സൈഹാന്‍, സൗല.
ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Student, Obituary, Kasaragod, Vidya Nagar, Kerala, Gulf, Treatment, Student came from Dubai for treatment dies.

ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia