ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു
Jun 12, 2015, 12:57 IST
വിദ്യാനഗര്‍: (www.kasargodvartha.com 12/06/2015) ഗള്‍ഫില്‍ നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു. പടുവടുക്കത്തെ മുഷ്താഖ് - ഹസീന ദമ്പതികളുടെ മകന്‍ മുഹ്‌യുദ്ദീന്‍ സാക്കി (14) ആണ് മരിച്ചത്. ദുബൈയില്‍ വിദ്യാര്‍ത്ഥിയായ സാക്കിക്ക് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ബന്ധുക്കളോടൊപ്പം കഴിഞ്ഞദിവസം നാട്ടിലേക്ക് വന്നത്.
സാക്കിയെ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ചാണ് വ്യാഴാഴ്ച രാത്രിയോടെ അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിച്ചത്. മൃതദേഹം പടുവടുക്കത്തേക്ക് കൊണ്ടുവരും. സഹോദരങ്ങള്‍: സല്‍ഫ, ഫാത്വിമ, സൈഹാന്‍, സൗല.