എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ കെ കുഞ്ഞാമു നിര്യാതനായി
Jun 9, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2016) എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ കെ കുഞ്ഞാമു (71) നിര്യാതനായി. വ്യാഴാഴ്ച വൈകിട്ടോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലാണ് താമസം.
കാസര്‍കോട്ടെ എസ് ടി യു കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് കുഞ്ഞാമു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കൗണ്‍സില്‍ അംഗമാണ്.
ഹഫ്‌സ, കാസര്‍കോട് നഗരസഭാംഗമായിരുന്ന പരേതയായ സല്‍മാബി എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍ ഹനീഫ്, മുംതാസ്, വാഹിദ, സറീന, റസീന, ശബാന, സുഹറ. മരുമക്കള്‍: ഹമീദ്, അഹ് മദ്, അബ്ദുല്ല കുഞ്ഞി, അബ്ദുല്ല, മുഹമ്മദ്, ഹാഷിദ.
വെള്ളിയാഴ്ച രാവിലെ നെല്ലിക്കുന്ന് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Kasaragod, STU, Death, Muslim-league, AK Kunhamu,