ചെങ്കല്ല് ദേഹത്ത് വീണ് സ്ത്രീ മരിച്ചു
Jan 11, 2013, 16:33 IST
പെരിയ: സ്വകാര്യ വ്യക്തിക്ക് പമ്പ് ഹൗസ് നിര്‍മിക്കാനായി ചെത്തുകല്ല് കടത്തുന്നതിനിടെ കല്ല് ദേഹത്ത് വീണ് വന്‍ കുടല്‍ തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീ മരണപ്പെട്ടു. പെരിയ കൂടാനത്തെ വേങ്ങാട്ട് കാര്‍ത്ത്യായനി (58) യാണ് വ്യാഴാഴ്ച രാത്രി മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ടത്.
ജനുവരി ഏന് രാവിലെ അയല്‍വാസിയായ കൃഷ്ണന്റെ വീട്ടുപറമ്പില്‍ പമ്പ് ഹൗസ് നിര്‍മിക്കാനായി മറ്റ് സ്ത്രീ തൊഴിലാളികളോടൊപ്പം കാര്‍ത്ത്യായനി ചെത്ത്കല്ല് കടത്തിവരികയായിരുന്നു. ഇതിനിടെ കാല്‍ തെന്നി വീണ കാര്‍ത്ത്യായനിയുടെ ദേഹത്ത് കല്ല് വീഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് തൊഴിലാളികള്‍ കാര്‍ത്ത്യായനിയെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
കാര്‍ത്ത്യായനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ സ്ത്രീയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കൂടാനം ബ്രദേഴ്‌സ് ക്ലബ്ബിന് സമീപത്തുള്ള പറമ്പില്‍ കാര്‍ത്ത്യായനിക്കു പുറമെ ഏഴ് സ്ത്രീ തൊഴിലാളികളും ചെത്തുകല്ല് കടത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. പരേതരായ രാമന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് കാര്‍ത്ത്യായനി. സഹോദരങ്ങള്‍: മാധവി, കണ്ണന്‍, കൃഷ്ണന്‍. മംഗലാപുരം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം നാട്ടിലെത്തിച്ചു.

Keywords: Women, Dead, Periya, Stone, Accident, Treatment, Mangalore hospital, Kasaragod, Kerala, Malayalam news