സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഭാസ്‌കരന്‍ കീനേരി നിര്യാതനായി
Jun 20, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2016) സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ കല്ല്യാണ്‍ റോഡ് മുത്തപ്പന്‍തറയിലെ ഭാസ്‌കരന്‍ കീനേരി (52) നിര്യാതനായി. ചെറുവത്തൂര്‍ വെള്ളച്ചാലിലെ പരേതരായ കണ്ണന്‍-പാറു ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൊസ്ദുര്‍ഗ്, അമ്പലത്തറ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസിലും കാസര്‍കോട് വിജിലന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തോയമ്മല്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: സുശീല (പിഎസ്‌സി ഓഫീസ്, കാസര്‍കോട്), മക്കള്‍: അരുണ്‍ സുബിന്‍ (വിദ്യാര്‍ത്ഥി, എന്‍ എം ഐ ടി എഞ്ചിനീയറിംഗ് കോളേജ്), ആര്യ (വിദ്യാര്‍ത്ഥിനി, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
സഹോദരങ്ങള്‍: ബാലന്‍, ജാനകി, തമ്പായി, കാര്‍ത്ത്യായനി, പരേതരായ അപ്പു, കുഞ്ഞിക്കണ്ണന്‍. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kasaragod, Kerala, Kanhangad, Death, Obituary, Special-squad, Special Branch SI Bhaskaran Keeneri passes away.