ഏകമകന്റെ അപകടമരണം താങ്ങാനായില്ല; മാതാപിതാക്കള്‍ മകന് അന്ത്യചുംബനം നല്‍കിയ ശേഷം കാറില്‍ കയറി വിഷം കഴിച്ച് ജീവനൊടുക്കി
May 24, 2018, 09:30 IST
ഇടുക്കി: (www.kasargodvartha.com 24.05.2018) ഏകമകന്റെ അപകടമരണം താങ്ങാനാവാതെ മാതാപിതാക്കള്‍ മകന് അന്ത്യചുംബനം നല്‍കിയ ശേഷം കാറില്‍ കയറി വിഷം കഴിച്ച് ജീവനൊടുക്കി. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ് വിഷം കഴിച്ചുമരിച്ചത്. ഇവരുടെ ഏകമകന്‍ നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്ത് ബൈക്കപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു.
മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി മകന് അന്ത്യചുംബനം നല്‍കിയശേഷം കാറിനുള്ളില്‍ കയറിയ ഇവര്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനായി കോയമ്പത്തൂരിലേക്ക് പോയി മടങ്ങുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറില്‍ തട്ടി മറിഞ്ഞ് സംഭവസ്ഥലത്തു തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Top-Headlines, Obituary, Suicide, Son, Idukki, Accidental-Death, Bike, Son killed in Road Accident; Parents commits suicide.