മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിതാവും മകനും മരിച്ചു; നടുക്കത്തിൽ നാട്
Apr 9, 2021, 23:58 IST
കുമ്പള: (www.kasargodvartha.com 09.04.2021) പിതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. ഷിറിയ മുട്ടത്ത് താമസിക്കുന്ന യുസഫ് ബാഖവി (55), മകൻ ശറഫുദ്ദീൻ (18) എന്നിവരാണ് മരിച്ചത്.
യുസുഫ് ബാഖവി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പള്ളിയിലും മദ്രസയിലും ജോലി ചെയ്തിരുന്ന അദ്ദേഹം അപ്രതീക്ഷിതമായാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോട് കൂടി ഇദ്ദേഹത്തിന്റെ മൃതദേഹം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വെള്ളിയാഴ്ച വൈകുന്നേരത്തോട് കൂടി ശറഫുദ്ദീനും മരണപ്പെടുകയായിരുന്നു. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലാണ് മരണം സംഭവിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. രാത്രിയോടെ മൃതദേഹം മുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മണിക്കൂറുകൾക്കുള്ളിൽ ഒരേ വീട്ടിൽ രണ്ട് മരണങ്ങൾ കാണേണ്ടി വന്നത് കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
സുമയ്യയാണ് ഭാര്യ. മറ്റു മക്കൾ: മഹ്‌മൂദ്, ബാത്വിശ, ജലാലുദ്ദീൻ, സ്വലാഹുദ്ദീൻ, സുഹ്‌റ.
മരുമക്കൾ: ഹസൻ, റുഖിയ്യ
Keywords: Kerala, News, Kasaragod, Kumbala, Death, Obituary, Son, Father, Treatment, Top-Headlines, Son dies after hours of father's death.
< !- START disable copy paste -->