മാതാവിന്റെ മരണത്തിന്റെ വേദന മാറും മുമ്പേ മകനും വിടവാങ്ങി; കുടുംബത്തിലെ മൂന്നാം മരണം
May 17, 2021, 16:40 IST
കുമ്പള: (www.kasargodvartha.com 17.05.2021) മാതാവിന്റെ മരണത്തിന്റെ വേദന മാറും മുമ്പേ മകനും വിടവാങ്ങിയത് കുടുംബക്കാരെയും നാട്ടുകാരെയും ഒരു പോലെ കണ്ണീരിഴിലാഴ്ത്തി. ഇച്ചിലങ്കോട് ബി ആർ എം ഹൗസിലെ സയ്യിദ് അലിയുടെ ഭാര്യ ബീഫാത്വിമ (70) ഒരു മാസം മുമ്പാണ് മരിച്ചത്. അതിന് പിന്നാലെയാണ് മകൻ മുഹമ്മദ് അലി (50) ഞായറാഴ്ച മരണപ്പെട്ടത്. അസുഖം ബാധിച്ചാണ് ഇരുവരും മരിച്ചത്.
ബീഫാത്വിമയുടെ മറ്റൊരു മകൻ ലത്വീഫ് വർഷങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. തുടർചയായി സംഭവിച്ച മൂന്ന് മരണങ്ങൾ കനത്ത ആഘാതമാണ് കുടുംബത്തിന് സമ്മാനിച്ചത്.
മുഹമ്മദലി 12 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്‌തു വരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഉപ്പള ബായാറിലെ ഖൈറുന്നിസയാണ് ഭാര്യ. മക്കൾ: സയ്യിദ് മുശ്തലാഖ്, ഫാത്വിമത് മാജിദ.
മറ്റു സഹോദരങ്ങൾ: ഹംസ (മദ്റസ അധ്യാപകൻ), സഫിയ ചേവാർ.
മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കി.
Keywords: Kerala, Malayalam, News, Kumbala, Obituary, Treatment, Death, Son died after few days of his mother's death; Third death in family.