സോഷ്യലിസ്റ്റ് നേതാവ് കെ. ചന്തു നിര്യാതനായി
Apr 25, 2013, 19:29 IST
തൃക്കരിപ്പൂര്‍: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ കെ. ചന്തു (86) നിര്യാതനായി. അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് നിര്യാതനായത്.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ ഏറെക്കാലം സജീവമായിരുന്ന അദ്ദേഹം തൃക്കരിപ്പൂരിലെ കെ.എം.കെ. കലാസമിതിയുടെ സ്ഥാപക കണ്‍വീനര്‍, പ്രസിഡന്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാപാര്‍ട്ടി, ജനതാദള്‍ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.
എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ക്ലബ്, വി.കെ. സി സ്മാരക ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റായിരുന്നു. നല്ല നാടകനടനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കെ. ചന്തു തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്കില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ആര്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കാട്ടാമ്പള്ളി സമരത്തില്‍ പങ്കെടുത്ത് 61 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവനുഭവിച്ചു.
നെല്ലെടുപ്പ്, വിളവെടുപ്പ് സമരത്തില്‍ സജീവമായി പങ്കെടുത്തു. വിമോചനസമരത്തിലും പങ്കാളിയായിരുന്നു.
ഭാര്യ: പുതിയേടത്ത് തമ്പായി. മക്കള്‍: വത്സല (പ്രധാനാധ്യാപിക, ജി.എഫ്.എല്‍.പി. സ്‌കൂള്‍ ബേക്കല്‍), സുരേഷ് ബാബു (കാസര്‍കോട് ജില്ലാ പഞ്ചായത്ത്). മരുമക്കള്‍: പത്മനാഭന്‍ ചെറുവത്തൂര്‍ (റിട്ട. സെക്രട്ടറി ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക്). സഹോദരങ്ങള്‍: ദേവകി, തമ്പായി, പരേതയായ നാരായണി.
കെ. ചന്തുവിന്റെ നിര്യാണത്തില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍, മന്ത്രി കെ.പി. മോഹനന്‍, ഡോ.വര്‍ഗീസ് ജോര്‍ജ്, പി. കോരന്‍മാസ്റ്റര്‍, എ.വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. സതീഷ് ചന്ദ്രന്‍, സി.എം.പി നേതാവ് വി. കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പിച്ചു.

Keywords: Socialist leader, K.Chandu, Obituary, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News