Demise | രണ്ടാഴ്ച ആശുപത്രിയിൽ കഴിഞ്ഞതിന് പിന്നാലെ വിടവാങ്ങൽ; കണ്ണീരായി ദുബൈയിൽ കാസർകോട് സ്വദേശിയുടെ മരണം
Updated: Sep 17, 2024, 19:55 IST
Photo: Arranged
● ദുബൈയിലെ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● പരേതനായ കുഞ്ഞിപ്പാറയിലെ മുഹമ്മദ് ഹാജി - ആഇശ ദമ്പതികളുടെ മകനാണ്.
● കോണ്‍ഗ്രസ് ബ്ലോക് ജെനറൽ സെക്രടറി അബ്ദുല്ല ഖാന്‍ പൈക്ക സഹോദരനാണ്.
ദുബൈ: (KasaragodVartha) അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ മരണം ഉറ്റവരെയും പ്രവാസികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. പൈക്ക കുഞ്ഞിപ്പാറയിലെ സിറാജ് (52) ആണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്.
മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് 12 ദിവസത്തോളമായി ദുബൈയിലെ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞിപ്പാറയിലെ മുഹമ്മദ് ഹാജി - ആഇശ ദമ്പതികളുടെ മകനാണ് സിറാജ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സജാദ്, അഹ്‌മദ് ശബീൽ (വിദ്യാർഥികൾ).
സഹോദരങ്ങൾ: ഹസൈനാര്‍ ഹാജി, അബ്ദുല്ല ഖാന്‍ പൈക്ക (കോണ്‍ഗ്രസ് ബ്ലോക് ജെന. സെക്രടറി), ബശീർ കുഞ്ഞിപ്പാറ, സൈനബ്, ഫാത്വിമ, റുഖിയ, ജമീല, ഖദീജ, ശാഹിദ, പരേതരായ അബ്ദുൽ ഖാദര്‍, ഇബ്രാഹിം, കെ പി ഹംസ.