city-gold-ad-for-blogger
Aster MIMS 10/10/2023

മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.02.2019) മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ മരണത്തിന് കീഴടങ്ങി. തൃക്കരിപ്പൂര്‍ ഈയക്കാട്ടെ പരേതനായ ടി എം ദാമോദരന്‍ തിരുമുമ്പ്- കാഞ്ഞിരപ്പുഴ അംബുജാക്ഷി അമ്മ ദമ്പതികളുടെ മകന്‍ കാഞ്ഞിരപ്പുഴ രവീന്ദ്രന്‍ (ഈയക്കാട് രവി- 54) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് അപകടമുണ്ടായത്.

വായനശാലയില്‍ നിന്ന് പത്രം വായിച്ച് പുറത്തേക്കിറങ്ങുന്നിതിനിടെ മിനി ലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്. വാദ്യ കലാകാരന്‍ കൂടിയാണ്. ഭാര്യ: രമ (അധ്യാപിക, മാന്യഗുരു യു പി സ്‌കൂള്‍ കരിവെള്ളൂര്‍). മക്കള്‍: രജത് രവീന്ദ്രന്‍ (സൗണ്ട് എഞ്ചിനീയര്‍, ചെന്നൈ), ശരത് രവീന്ദ്രന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍ (എല്‍ ഐ സി ഏജന്റ്), സോമരാജന്‍ (റിട്ട. അധ്യാപകന്‍), ഉണ്ണിക്കൃഷ്ണന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച നടക്കും.

മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായകന്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Lorry, Singer died after accident injury
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia