അസുഖബാധിതയായ വീട്ടമ്മ മരണത്തിന് കീഴടങ്ങി; മരിച്ചത് വീടിൻ്റെ മതിലിനോട് ചേർന്ന് കോഴിക്കട നടത്തുന്നത് രോഗത്തിന് ഇടയാക്കുന്നുവെന്ന് പരാതിപ്പെട്ട വീട്ടമ്മ
Apr 6, 2021, 20:03 IST
കാസർകോട്: (www.kasargodvartha.com 06.04.2021) കഴിഞ്ഞ ഒന്നര വർഷമായി ശ്വാസകോശ രോഗ അസുഖ ബാധിതയായ റസീന മുഹമ്മദ് (49) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. നില വഷളായതിനാൽ തിങ്കളാഴ്ച പുലർചെയാണ് മരണപ്പെട്ടത്.
വീടിൻ്റെ മതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിന്നുള്ള ദുർഗന്ധം ശ്വസിച്ച് അലർജി രോഗങ്ങളും പിടിപെടുന്നതായി കാണിച്ച് കാസർകോട് നഗരസഭ ആരോഗ്യ വിഭാഗത്തിനും, ജില്ലാ മാലിന്യ ബോർഡിനും, മുഖ്യമന്ത്രി, സംസ്ഥാന മാലിന്യ നിർമാർജന ബോർഡ്, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ എന്നിവർക്ക് വീട്ടമ്മ നിരന്തരം പരാതികൾ നൽകിയിരുന്നു. മുഖ്യമന്ത്രിയും, മാലിന്യ നിർമാജന ബോർഡും കോഴിക്കടക്കെതിരെ നടപടിയെടുക്കാൻ കാസർകോട് നഗരസഭയ്ക്ക് ശുപാർശ നൽകിയിട്ടും യാതൊരു വിധ നടപടിയും എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
45 വർഷത്തോളമായി റസീനയുടെ കുടുംബം ഇവിടെ താമസിച്ചുവരുന്നു. ആദ്യം ഉപ്പയും ഉമ്മയും അടങ്ങുന്ന കുടുബ വീടാണ് ഉണ്ടായിരുന്നത്. മാതാപിതാക്കളുടെ മരണശേഷം നിലവിലെ പഴയവീട് പൊളിച്ച് പുതിയ വീട് പണിതായിരുന്നു താമസച്ചിരുന്നത്.
കോഴി ഇവിടെ തന്നെ അറുത്ത് കൊടുക്കുന്നത് കാരണവും രാത്രി കാലങ്ങളിൽ കോഴിക്ക് വേണ്ടി ഫാൻ പ്രവർത്തിക്കുന്നത് മൂലവും വളരെ അധികം പ്രയാസം നേരിടുകയാണെന്നും മഴക്കാലത്ത് പല രോഗങ്ങൾ പിടിപെട്ടതായും റസീന പരാതിപ്പെട്ടിരുന്നു. രാത്രിയിൽ കോഴിയുടെ കരച്ചിലും ദുർഗന്ധവും കാരണം വീട്ടിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വീടിന് മീററർ വ്യത്യാസത്തിൽ മാത്രമാണ് ഇറച്ചി കോഴിക്കട സ്ഥിതി ചെയ്യുന്നത്. ജനവാസസ്ഥലത്ത് നിശ്ചിത ദൂര പരിധിയിൽ മാത്രം കോഴി ഇറച്ചിക്കട നടത്താൻ അനുവാദമുള്ളൂ എന്ന നിയമം നിലനിൽക്കെ വീടിന്റെ ചുമരിനോട് ചേർന്ന കെട്ടിടത്തിൽ ഇറച്ചി കോഴിക്കട നടത്താൻ കാസർകോട് നഗരസഭ അനുവാദം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കണമെന്നും കോഴിക്കടയിലെ മാലിന്യങ്ങൾ ഒഴുകുന്നത് തങ്ങളുടെ വീട് പറമ്പിലേക്കാണെന്നും ഇത് കാരണം ഈച്ചയും കൊതുകും ദുർഗന്ധവും മൂലം ഭക്ഷണം പോലും നേരാവണ്ണം കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഇതേ കുറിച്ച് കോഴിക്കട നടത്തിപ്പുക്കാരനോടും കെട്ടിട ഉടമയോടും പല തവണ പരാതി പറഞ്ഞങ്കിലും അവരത് ചെവികൊണ്ടില്ലെന്നും എത്രയും പെട്ടന്ന് കോഴിക്കട ഇവിടെ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു റസീനയുടെ ആവശ്യം. പരാതിയിന്മേൽ നടപടി ഉയരുന്നതിന് മുമ്പ് റസീന മരണത്തിന് കീഴടങ്ങുകയായിരുന്നു.

Keywords: Kasaragod, Kerala, News, Top-Headlines, Anangoor, Death, Obituary, Housewife, Sick housewife succumbs to death; Deceased was a housewife who complained that running a chicken shop against the wall of the house was causing illness.