തിരുവനന്തപുരത്ത് ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ എസ് ഐ മരിച്ചു; അപകടമുണ്ടായത് കരാട്ടെ പരിശീലനത്തിനായി പോയ സമയം
Dec 19, 2018, 12:56 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2018) തിരുവനന്തപുരത്ത് ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ എസ് ഐ മരിച്ചു. കാസര്‍കോട് ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റ് എസ് ഐയും കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയുമായ പുത്തനാനിക്കല്‍ വീട്ടില്‍ സോജി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് അപകടമുണ്ടായത്.
തിരുവനന്തപുരം വലിയമലയില്‍ വെച്ച് സോജി സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കോടിക്കുകയായിരുന്നയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സോജിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. പോലീസ് കരാട്ടെ അംഗമായിരുന്ന സോജി പരിശീലനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് പോയത്.
ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പ്, ലോക കരാട്ടെ സെമിനാര്‍ തുടങ്ങിയവയില്‍ പങ്കെടുത്തിട്ടുണ്ട്. പരേതനായ ജോസഫ്- മേഴ്സി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനു. ജോഹന്‍ മകനാണ്. ഏക സഹോദരി ഷെറിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Top-Headlines, SI died after accident injury
< !- START disable copy paste -->