city-gold-ad-for-blogger

കോണ്‍ഗ്രസ് നേതാവ് ശ്രീധരന്‍ മാടായി നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 06/10/2016) കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും റിട്ട. പട്ടിക ജാതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീധരന്‍ മാടായി (65) നിര്യാതനായി.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് നീലേശ്വരം കൊട്ടറ കോളനി ശ്മശാനത്തില്‍. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം, നീലേശ്വരം അര്‍ബന്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഹോണററി സെക്രട്ടറി, കൊട്ടറ പുലയന്‍ സമുദായ സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ഭാര്യ: എ സോമേശ്വരി (പുല്ലൂപ്പി, കണ്ണൂര്‍). മക്കള്‍: സുബിന്‍രാജ് (നീലേശ്വരം കക്കാട് ഗവ എച്ച് എസ് എസ്), റസിയ (കണ്ണൂര്‍ കക്കാട്). മരുമക്കള്‍: റെജിന(പാപ്പിനിശ്ശേരി), രൂപേഷ്(ഗള്‍ഫ്). സഹോദരങ്ങള്‍: എം.ജനോവ, നിര്‍മല, പ്രേമരാജ് (മൂന്ന് പേരും മാടായി) സെല്‍വരാജ് (പിലാത്തറ), പരേതരായ സ്റ്റാന്‍ലി (മാടായി).
കോണ്‍ഗ്രസ് നേതാവ് ശ്രീധരന്‍ മാടായി നിര്യാതനായി


Keywords:  Obituary, Neeleswaram, Congress, Dhalidh Congress, Deputy Director, Shreedharan Madayi, KSSPA, A Swameshwari.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia