city-gold-ad-for-blogger

ശില്‍പാചാര്യ കുഞ്ഞിരാമന്‍ മേലാശാരി നിര്യാതനായി

ശില്‍പാചാര്യ കുഞ്ഞിരാമന്‍ മേലാശാരി നിര്യാതനായി
തൃക്കരിപ്പൂര്‍: വാസ്തു ശില്‍പ കലയിലും ക്ഷേത്രധാരുശില്‍പ നിര്‍മാണത്തിലും പ്രാഗത്ഭം തെളിയിച്ച തൃക്കരിപ്പൂര്‍ ഒളവറയിലെ ശില്‍പാചാര്യ കുഞ്ഞിരാമന്‍ മേലാശാരി(85) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. തൃക്കരിപ്പൂരും പരിസരങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്താനും സജീവ ശ്രദ്ധ പതിപ്പിച്ചിരുന്നു.

കാട്ടാമ്പള്ളി സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസവും അനുഷ്ഠിച്ചു. ക്ഷേത്രങ്ങളിലെ കിം പുരുഷ നിര്‍മാണത്തിലെ ചാരുതയും വൈദഗ്ധ്യവും വന്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മനോഹരമായി പുനര്‍ നിര്‍മിക്കപ്പെട്ടതിനെ തുടര്‍ന്ന് ശില്‍പാചാര്യ പട്ടവും പയ്യന്നൂര്‍ കുറുഞ്ഞി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മേലാശാരി പട്ടവും ലഭിച്ചു.

ചെന്നൈ അണ്ണാനഗറിലെ അയ്യപ്പക്ഷേത്രം, മുംബൈ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ കുഞ്ഞിരാമന്‍ മേലാശാരിയുടെ കരവിരുത് കൊണ്ട് രാജ്യാന്തര ശ്രദ്ധ നേടി. എളമ്പച്ചി തിരുവമ്പാടി ക്ഷേത്ര പുനര്‍ നിര്‍മാണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുമായൊക്കെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശില്‍പാചാര്യയുടെ വീട്ടില്‍ എം. പി.വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിരുന്നുകാരായി എത്താറുണ്ടായിരുന്നു.

കണ്ണൂര്‍ അഴീക്കോട് സ്വദേശിനി ദേവിയാണ് ഭാര്യ. ഗീത, ഗിരീഷന്‍, ഗിരിജ, ഗണേഷന്‍ എന്നിവര്‍ മക്കളും. കുഞ്ഞിരാമന്‍, ശ്രീധരന്‍, സംഗീത, റീന എന്നിവര്‍ ജാമാതാക്കളുമാണ്.

Keywords: Sculpturist, Kunhiraman, Obituary, Trikaripur, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia