city-gold-ad-for-blogger

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സഫ മോളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

 Representational image of Safa, the 7-year-old girl who died in a building fall in Sharjah
Photo: Special Arrangement

● വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മൃതദേഹം മംഗ്ളൂരിൽ വിമാനത്താവളത്തിൽ എത്തും
● രാവിലെ എട്ട് മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറക്കം നടക്കും
● തിങ്കളാഴ്ച കളിക്കുന്നതിനിടെ ജനാലയിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു
● അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൊഗ്രാൽ: (KasargodVartha) ഷാർജ അൽനബ്ബയിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച കാസർകോട് മൊഗ്രാൽ കാടിയംകുളം 'സഫ' മൻസിലിലെ മുബാറക് അലി - മുർഷിദ ദമ്പതികളുടെ ഏക മകൾ സഫയുടെ (7) മൃതദേഹം വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ നാട്ടിലെത്തിക്കും. 

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മംഗ്ളൂരിൽ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ഏഴ് മണിയോടെ വീട്ടിലെത്തിക്കും. തുടർന്ന് എട്ട് മണിയോടെ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കളിക്കുന്നതിനിടെ കാൽവഴുതി വീണു

തിങ്കളാഴ്ചയായിരുന്നു (ഓഗസ്റ്റ് 24) നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം ഉണ്ടായത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ. മാതാവ് മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ രാവിലെ ജോലിക്ക് പോയതായിരുന്നു. 

കളിക്കുന്നതിനിടെ ജനാലയിലൂടെ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സഫയെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് പിതാവ് മുബാറക് ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ദുബൈയിലെ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ് മുബാറക്.

കണ്ണീരണിഞ്ഞ് നാട്

വേനലവധിക്ക് നാട്ടിൽ വന്നിരുന്ന കുടുംബം ബുധനാഴ്ചയാണ് (ഓഗസ്റ്റ് 19) അവധി കഴിഞ്ഞ് തിരികെ ഗൾഫിലേക്ക് പോയത്. ദിവസങ്ങൾക്കകം തങ്ങളുടെ പൊന്നോമനയുടെ വിയോഗവാർത്ത എത്തിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകളായ സഫയുടെ മരണം ഇശൽ ഗ്രാമത്തെ കടുത്ത ദുഃഖത്തിലാക്കി. സഫ മോളുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചനം രേഖപ്പെടുത്തി.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: The body of seven-year-old Safa, who died after accidentally falling from the third floor of a building in Sharjah, will arrive at Mangaluru airport and be buried at the Mogral Chaliyankodu Juma Masjid on Friday, August 28, 2026.

#KasargodVartha #SharjahAccident #SafaMogral #MalayaliDeathSharjah #KasaragodNews #MalayalamNews #Mogral #DubaiNRI #KeralaNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia