city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­റു മാ­സ­മാ­യി ഉ­റ­ങ്ങാന്‍ ക­ഴി­യാ­തി­രു­ന്ന ശാ­ന്ത നട­ന്നു ക­യ­റി­യത് അ­ന്ത്യ­നി­ദ്ര­യി­ലേ­ക്ക്

ആ­റു മാ­സ­മാ­യി ഉ­റ­ങ്ങാന്‍ ക­ഴി­യാ­തി­രു­ന്ന ശാ­ന്ത നട­ന്നു ക­യ­റി­യത്  അ­ന്ത്യ­നി­ദ്ര­യി­ലേ­ക്ക്
കു­റ്റി­ക്കോല്‍: ആ­റു മാ­സ­മാ­യി ക­ലശലാ­യ രോഗം മൂ­ലം ഇ­രി­ക്കാനും കി­ട­ക്കാനും ഉ­റ­ങ്ങാനും ക­ഴി­യാ­തെ ദി­വ­സ­ങ്ങള്‍ ത­ള്ളി നീക്കി­യ ബേ­ത്തൂര്‍പാറ കോ­ള­ടു­ക്ക­യി­ലെ പ­രേ­തനാ­യ ശ­ങ്കരാ­ന്തി­യു­ടെ ഭാ­ര്യ ശാ­ന്ത(65) സ്വയം മ­ര­ണ­ത്തില്‍ അഭ­യം പ്രാ­പി­ച്ചു.

ശ­നി­യാഴ്­ച രാ­വി­ലെ വീ­ടി­ന് സ­മീ­പം കി­ണ­റി­ന­ടു­ത്ത് ഒ­രു മു­ഴം ക­യ­റി­ലാ­ണ് ശാ­ന്ത സ്വ­യം ജീ­വ­നെ­ടു­ത്തത്. ന­ട്ടെല്ലി­ന്റെ ക­ശേ­രു­ക്കള്‍­ക്കി­ട­യില്‍ സു­ഷ്മ്‌­ന നാഡി വ­ലി­ഞ്ഞ് മു­റു­കു­ന്ന­തി­നെ തു­ടര്‍­ന്ന് കഠി­നമാ­യ വേ­ദ­ന കാ­ര­ണ­മാ­ണ് ശാ­ന്ത ദു­രി­തം തിന്നു വ­ന്നത്.

എല്ലി­ന് തേ­യ്­മാ­നം സം­ഭ­വി­ക്കു­ന്ന അ­സു­ഖവും ഇ­വര്‍­ക്കു­ണ്ടാ­യി­രുന്നു. രാ­പ­ക­ലന്യേ പ­ര­സ­ഹാ­യ­ത്തോ­ടെ ന­ടക്കു­ക മാ­ത്ര­മാ­യി­രു­ന്നു ഇ­വര്‍ ചെ­യ്­തി­രു­ന്നത്. ശാ­ന്ത­യു­ടെ ദൈ­ന്യ­ത­സം­ബ­ന്ധിച്ച് മാ­ധ്യ­മ­ങ്ങ­ളില്‍ വാര്‍­ത്ത വ­ന്ന­തി­നെ തു­ടര്‍­ന്ന് കു­റ്റി­ക്കോല്‍ എ.യു.പി സ്­കൂ­ളി­ലെ വി­ദ്യാര്‍­ത്ഥി­കള്‍ ഒ­രു­പി­ടി അ­രി വീതം ശേ­ഖ­രി­ച്ച് ഒ­ന്ന­ര ക്വിന്റ­ലോ­ളം അ­രി­യും, വ­സ്­ത്ര­ങ്ങ­ളും, പു­തപ്പും ഇ­വര്‍­ക്ക് എ­ത്തി­ച്ച് കൊ­ടു­ത്തി­രുന്നു.

രാ­ത്രി­യില്‍ വെ­ളി­ച്ചം അ­ണ­ക്കാ­തെ വീ­ട്ടി­നകത്ത് ഉ­ലാ­ത്തുന്ന­ത് മൂ­ലം എ­വി­ടെ­യെ­ങ്കിലും ത­ട്ടി വീ­ഴാ­തെ നോ­ക്കാന്‍ വീ­ട്ടു­കാര്‍­ക്ക് ഉ­ണര്‍­ന്നി­രി­ക്കേ­ണ്ടി വ­ന്നി­രുന്നു. ഇ­തു സം­ബ­ന്ധി­ച്ച് ആ­രോ­ഗ്യ വ­കു­പ്പ് അ­ധി­കൃ­തര്‍ തി­രി­ഞ്ഞ് നോ­ക്കാ­ത്ത­തില്‍ വ്യാ­പ­ക­മാ­യ ­പ്ര­തി­ഷേ­ധ­മാ­ണ് ഉ­യര്‍­ന്നി­രി­ക്കു­ന്നത്. പാ­ലി­യേ­റ്റീ­വ് കെ­യര്‍ സെന്റ­റില്‍ എ­ത്തി­ച്ച് ഇ­വ­രു­ടെ വേ­ദ­ന അ­ക­റ്റാന്‍ ആ­രോ­ഗ്യ വ­കു­പ്പ് അ­ധി­കൃ­തര്‍ ത­യ്യാ­റാ­യി­രു­ന്നില്ല.

Keywords: Suicide, Kuttikol, Kasaragod, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia