നാടക നടന്‍ കുഴഞ്ഞുവീണു മരിച്ചു
Nov 13, 2015, 14:00 IST
മാങ്ങാട്: (www.kasargodvartha.com 13/11/2015) നാടക നടന്‍ കുഴഞ്ഞുവീണു മരിച്ചു. മാങ്ങാട് പുതിയ പുരയിലെ ഷൈജു മാങ്ങാട് (29) ആണ് കുഴഞ്ഞു വീണ് മരിച്ചത്. മിമിക്രി കലാകാരന്‍കൂടിയാണ്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് നെഞ്ചു വേദനയെതുടര്‍ന്ന് ഷൈജു പുറത്തെറങ്ങി ചര്‍ദിച്ചശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എ കണ്ണന്‍-എം പി ജാനകി ദമ്പതികളുടെ മകനാണ്.
ഏകാംഗ നാടകങ്ങള്‍ അടക്കം നിരവധി അമേച്വര്‍ നാടകങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ച് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ മിമിക്രി ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ പ്രസ്‌ക്തിയുളള വിവിധ ഹ്യസ്വ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. 'മഴവില്ല് കാണാത്ത നേരെത്ത്' എന്ന ഡോക്വമെന്ററിയുടെ രചനയും പ്രധാന നടനുമായിരുന്നു ഷൈജു. ഡോക്വമെന്ററിയുടെ പണി പുരയിലായിരുന്നു യുവാവ്. കാസര്‍കോട് പിന്നാക്കാള്‍ ഡിജിറ്റല്‍ പ്രിസ്സിലെ ജീവനക്കാരാനാണ്. സഹോദരന്‍: രാജേഷ്.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, വിവിധ രാഷ്ട്രീയ സംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു. മേല്‍പറമ്പ് സെകുലര്‍ സാംസ്‌കാരിക സമിതി, മാങ്ങാട് സയന്‍സ് ഫോറം, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍, മാങ്ങാട് എകെജി ക്ലബ്, കാസര്‍കോട് മിമിക്‌സ് ഭവന്‍, കലാഭവന്‍ കാസര്‍കോട് എന്നിവ അനുശോചിച്ചു.

Keywords: KASARGOD, mangad, Kerala