city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് എസ് എഫ് മുന്‍ ഡിവിഷന്‍ പ്രസിഡന്റ് ശാഫി മദനി ആദൂര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 24/02/2017) പ്രമുഖ മത പണ്ഡിതനും എസ് എസ് എഫ് മുന്‍ ഡിവിഷന്‍ പ്രസിഡന്റുമായ ശാഫി മദനി ആദൂര്‍ (48) വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടു. വ്യാഴാഴ്ച രാത്രി തളങ്കര ഹൊന്നമൂലയിലെ ഭാര്യാവീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മയ്യിത്ത് വെള്ളിയാഴ്ച ഉച്ചക്ക് 11 ന് തളങ്കര മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ദീര്‍ഘകാലം മധൂര്‍ ജുമുഅത്ത് പള്ളിയില്‍ ഖത്വീബായിരുന്നു. തുടര്‍ന്ന് തളങ്കരയില്‍ വിവിധ മദ്രസകളില്‍ അധ്യാപകനായും സേവനം ചെയ്തിരുന്നു. അസുഖത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ആദൂര്‍ സ്വദേശിയായ ശാഫി മദനി എസ് വൈ എസ് മുള്ളേരിയ മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അലീമത്ത് റശീദ. മക്കള്‍: ഫാത്വിമ ശഹറ, മുഹമ്മദ് ശമീം, അബ്ദുല്ല റാസി, അഹ്മദ് റൈഹാന്‍, ഷറഫ് മാലിക്, ശാരിഅ റിസ.

എസ് എസ് എഫ് മുന്‍ ഡിവിഷന്‍ പ്രസിഡന്റ് ശാഫി മദനി ആദൂര്‍ നിര്യാതനായി

ഷാഫി മദനിയുടെ നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSF, President, Adhur, Kasaragod, Obituary, Death, Masjid, Madrasa, Treatment, Malik Deenar,  Shafi Madani Adhur passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia