പ്രാര്‍ത്ഥനകള്‍ക്കിടെ ഷബീബിന്റെ മൃതദേഹം കണ്ടെത്തി
Oct 8, 2014, 09:58 IST
കുമ്പള: (www.kasargodvartha.com 08.10.2014) ഒരുനാട് മുഴുവന്‍ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ കൊറക്കോടിനെ തേടി ഷബീബിന്റെ മരണ വാര്‍ത്തയെത്തി. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരവെ തെറിച്ചുവീണ് കാണാതായ ഷബീബിന്റെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 6.45 മണിയോടെ കുമ്പള പാലത്തിന് സമീപംവെച്ചാണ് കണ്ടെത്തിയത്.
മംഗലാപുരം ശ്രീദേവി കോളജിലെ ഇന്റീരിയര്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ ഷബീബിനെ ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് മംഗലാപുരം കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും കാണാതായത്. ആരിക്കാടിക്കും കുമ്പളയ്ക്കും ഇടയില്‍ വെച്ചാണ് ഷബീബിനെ കാണാതായതെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. മൊബൈല്‍ ഫോണും ബാഗും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഏല്‍പ്പിച്ച് ടോയ്‌ലറ്റിലേക്ക് പോയ ഷബീബ് പിന്നീട് തിരിച്ചു വന്ന
ില്ല. കമ്പാര്‍ട്ട്‌മെന്റില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും കാണാതായപ്പോഴാണ് ഷബീബ് അപകടത്തില്‍ പെട്ടതായി മനസ്സിലായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരം ഉടന്‍ സഹയാത്രികരോടും ഫോണില്‍ വിളിച്ച് നാട്ടുകാരോടും പറയുകയായിരുന്നു. ആരിക്കാടിക്കും കുമ്പളയ്ക്കും ഇടയിലുള്ള റെയില്‍വെ ട്രാക്കില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഷബീബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ പോലീസും നാട്ടുകാരും ആരിക്കാടി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഷബീബിന്റെ ജീവന് വേണ്ടി ഉറ്റവരും നാട്ടുകാരും സുഹൃത്തുക്കളും പ്രാര്‍ത്ഥനയുമായി കഴിയുന്നതിനിടെയാണ് മരണ വാര്‍ത്തയെത്തിയത്.
ആരിക്കാടിയിലെ ക്ലബ്ബില്‍ നിന്നും ജനറേറ്റര്‍ കൊണ്ടുവന്ന് രാത്രിമുഴുവന്‍ ഷബീബിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ആരിക്കാടിയിലെ ഗേറ്റ് കീപ്പറായ സ്ത്രീ നീല ഷര്‍ട്ടിട്ട ഒരാള്‍ വാതിലിന് സമീപം നില്‍ക്കുന്നതായി കണ്ടിരുന്നുവെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരിക്കാടിക്കും കുമ്പളയ്ക്കുമിടയില്‍ തിരച്ചില്‍ നടത്തിയത്. രാവിലെയോടെ ഷബീബിന്റെ മൃതദേഹം കുമ്പള പാലത്തിന്റെ ബീമിനോട്‌ചേര്‍ന്ന് കരയില്‍ കണ്ടെത്തുകയായിരുന്നു. തലയുടെ ഒരു ഭാഗത്തും കൈക്കുമാണ് ഗുരുതരമായി പരിക്കുള്ളത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മംഗലാപുരത്ത് നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണതായി സംശയം; വ്യാപക തിരച്ചില്‍
Keywords: Obituary, Missing, Train, Student, Mangalore, Kumbala, Arikady, Family, Thalangara, Shabeeb, Kasaragod, Kerala, Shabeeb's body found.