city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ അംഗവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ അഡ്വ കെ കെ കോടോത്ത് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 30.03.2017) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് അഡ്വ. കെ കെ കോടോത്ത് എന്ന കുഞ്ഞിക്കമ്മാരന്‍ നായര്‍ (84 ) നിര്യാതനായി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം, അഭിഭക്ത കണ്ണൂര്‍ ജില്ല ആര്‍ ടി എ അംഗം, താലൂക്ക് ലാന്‍ഡ് അസൈമെന്റ് കമ്മറ്റിയംഗം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സമാധാന സൗഹൃദ സംഘടനകളായ ഐപ്‌സോ, ഇസ്‌കഫ് തുടങ്ങിയ സംഘടനകളില്‍ നേതൃത്വപരമായ പ്രവര്‍ത്തനം നടത്തിയിരുന്നു. വലിയ സുഹൃദ് ബന്ധത്തിന് ഉടമയായിരുന്ന അദ്ദേഹം സി പിഐ നേതാക്കളായ പി കെ വാസുദേവന്‍ നായര്‍, ഡോ. എ സുബ്ബറാവു, സി എച്ച് കൃഷ്ണന്‍ മാസ്റ്റര്‍, എം രാമപ്പമാസ്റ്റര്‍, കെ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ അംഗവും  മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ അഡ്വ കെ കെ കോടോത്ത് നിര്യാതനായി

1971 മുതല്‍ 84 വരെ കാസര്‍കോട് താലൂക്ക് കമ്മറ്റി സെക്രട്ടറിയായിരുന്നു. സെക്രട്ടറിയായിരുന്ന യു എല്‍ ഭട്ട് ജൂഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കെ കെ കോടോത്ത് സെക്രട്ടറിയായത്. പിളര്‍പ്പിന് ശേഷം കാസര്‍കോട് താലൂക്കിലെ വിവിധ മേഖലകളില്‍ സി പി ഐ കെട്ടിപടുക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കിസാന്‍ സഭ ജില്ലാ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് രുപീകരിച്ചപ്പോള്‍ അതിലെ ആദ്യ അംഗമായിരുന്നു.

കാസര്‍കോട് ബിഡിസി ചെയര്‍മാനായിരുന്നു. മികച്ച വായനക്കാരനും സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു. സെന്റ് അലോഷ്യസ് കോളജ് മംഗളൂരു, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നടത്തി. കാസര്‍കോട് ബാറിലെ സിവില്‍ അഭിഭാഷകനായിരുന്നു.

ഭാര്യ: അമൃതകല. മക്കള്‍: ലത, പ്രസാദ്. മരുമക്കള്‍: അനൂപ്, സിന്ധു. മരണ വിവരം അറിഞ്ഞ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എം അസിനാര്‍, വി രാജന്‍, പി എ നായര്‍, അഡ്വ. വി സുരേഷ് ബാബു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Obituary, Death, died, Communist Leader, Senior ommunist, Senior Communist Leader KK Kodoth Passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia