മദ്യവുമായി അറസ്റ്റിലായ വൃദ്ധന് എക്സൈസ് കസറ്റഡിയില്‍ മരിച്ചു
Dec 9, 2012, 16:15 IST
മുള്ളേരിയ: 25 കുപ്പി വിദേശ മദ്യവുമായി അറസ്റ്റിലായ 65 കാരന് എക്സൈസ് കസ്റ്റഡിയില്‍ മരിച്ചു. കുമ്പഡാജെ ഏത്തടുക്കയിലെ ഗംഗാധര ഷെട്ടിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആദൂര്‍ എക്സൈസാണ് ഇയാളെ ചെറൂണിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
രാത്രി ഒമ്പത് മണിയോടെ ഇയാളെ ആദൂര്‍ എക്സൈസ് ഓഫീസില്‍ എത്തിച്ചു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗംഗാധര ഷെട്ടിയെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ആദൂര്‍ എസ്.ഐ. എ.ദാമോദരന്‍ അറിയിച്ചു. ഭാര്യ: വാരിജ. മക്കള്‍: സുമ, ശാലിനി, സൗമ്യ.
Keywords: Liquor, Senior citizen, Died, Police custody, Mulleria, Kasaragod, Kerala, Malayalam news