city-gold-ad-for-blogger
Aster MIMS 10/10/2023

മുതിർന്ന ബിജെപി നേതാവ് ടിആർകെ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് പാർടിയുടെ സംസ്ഥാനത്തെ ആദ്യ ഗ്രാമ, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്; നരേന്ദ്ര മോഡിയുമായി ഉറ്റബന്ധം

കാസർകോട്: (www.kasargodvartha.com 19.02.2022) മുതിർന്ന ബിജെപി - ആർഎസ്എസ് നേതാവ് എൻമകജെ പെർളയിലെ ടിആർകെ ഭട്ട് (93) അന്തരിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ ഗ്രാമ, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടാണ്. 1990 മുതല്‍ 95 വരെ എന്‍മകജെ ഗ്രാമപഞ്ചായത്തിന്റേയും 1995 മുതല്‍ 2000 വരെ പ്രഥമ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റേയും പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന് ശേഷം മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചിട്ടില്ല.
                                  
മുതിർന്ന ബിജെപി നേതാവ് ടിആർകെ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് പാർടിയുടെ സംസ്ഥാനത്തെ ആദ്യ ഗ്രാമ, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്; നരേന്ദ്ര മോഡിയുമായി ഉറ്റബന്ധം

പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്ന സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നു. 1945ല്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച ടിആര്‍കെ ഭട്ട് ജനസംഘത്തിന്റെ സംസ്ഥാന ചുമതലകള്‍ വഹിച്ചു. 1948 ല്‍ ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ ടിആര്‍കെ ഭട്ടിനെ മൂന്ന് മാസം ജയിലില്‍ അടച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് 15 മാസം ജയില്‍ വാസം അനുഭവിച്ചു.

ഭാര്യ: ഉഷ ആര്‍ കെ ഭട്ട്.

മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, പരേതരായ ആശ, പ്രതിമ.

മരുമക്കള്‍: സുരേഷ്, ഗോപിനാഥ്, സച്ചിതാനന്ദ, വാസുദേവ ഭട്ട്, ലളിത, ശ്രീകര, വിദ്യ, ശങ്കര നാരായണ, സത്യനാരായണ.

സഹോദരങ്ങള്‍: ലക്ഷ്മിനാരായണ, പരേതരായ ഗണപതി, സുശീല.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, BJP, Narendra-Modi, RSS, Manjeshwaram, Panchayath, President, TRK Bhatt, Senior BJP leader TRK Bhatt passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia