city-gold-ad-for-blogger

തളിപ്പറമ്പ് കിൻഫ്ര പാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനെ അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിൽ മരണം

The entrance of Kinfra Park at Nadukani, Taliparamba where the security guard was found.
Photo: Special Arrangement

● സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
● മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
● മുമ്പ് കാലിക്കടവ് ടൗണിൽ ടെമ്പോ, ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് രമേശൻ.
● ശനിയാഴ്ച രാത്രി എട്ട് മണിക്ക് കരക്കകാവ് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.

തളിപ്പറമ്പ്: (KasargodVartha) നാടുകാണി കിൻഫ്ര പാർക്കിലെ സുരക്ഷാ ജീവനക്കാരനെ ജോലിസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മരിച്ചു. കാസർകോട് പിലിക്കോട് ചൂരിക്കൊവ്വൽ ചൈത്രം ഹൗസിൽ വെളുത്തമ്പുവിൻ്റെ മകൻ എൻ. രമേശൻ (52) ആണ് മരിച്ചത്.

പാർക്കിലെ സെക്യൂരിറ്റി റൂമിൽ വെച്ച് വെള്ളിയാഴ്ച (13.02.2026) രാത്രി 9 മണിക്കും ശനിയാഴ്ച (14.02.2026) രാവിലെ 7 മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ രമേശനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയ്ക്ക് ശേഷം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരണവിവരം അറിഞ്ഞതിനെ തുടർന്ന് രമേശൻ്റെ ബന്ധുവായ ഉണ്ണിക്കൃഷ്ണൻ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സബ് ഇൻസ്പെക്ടർ നിതിൻ കെ.എസ് ആണ് കേസ് അന്വേഷിക്കുന്നത്.

മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നേരത്തെ കാലിക്കടവ് ടൗണിൽ ടെമ്പോ, ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മരിച്ച രമേശൻ. മൃതദേഹം ശനിയാഴ്ച വൈകിട്ട് 7 മണിയോടെ ചൂരി കൊവ്വൽ ദേശം ക്ലബിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 8 മണിക്ക് കരക്കകാവ് സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: A 52-year-old security guard from Kasaragod was found unconscious and later died at Taliparamba Kinfra Park.

#Taliparamba #KinfraPark #KasaragodNews #Pilicode #SecurityGuard #Obituary #KeralaPolice #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia