ആശുപത്രി കെട്ടിടത്തിന്റെ കാവല്‍കാരന്‍ തൂങ്ങിമരിച്ചനിലയില്‍
Dec 7, 2015, 10:00 IST
കാഞ്ഞങ്ങാട്: ( www.kasargodvartha.com 07/12/2015 ) ആശുപത്രി കെട്ടിടത്തന്റെ കാവല്‍കാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിയായ ഭാസ്‌ക്കരന്റെ മകന്‍ പി പി ധനേഷിനെയാണ് (32) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് തോയമ്മലിലെ ജില്ലാ ആശുപത്രിക്ക് സമീപം അഹല്യ പോസ്പിറ്റല്‍ ഫൗണ്ടേഷന്‍ കെട്ടിടത്തിന്റെ കാവല്‍കാരനാണ് ധനേഷ്. ഈ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മറ്റൊരു കെട്ടിടത്തിലാണ് ധനേഷ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് ധനേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kanhangad, Suicide, Kasaragod, Obituary, Kerala,