city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിടപ്പുമുറിയിലെ ഫാന്‍ അടര്‍ന്ന് വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 11/08/2016) വീട്ടിനകത്തെ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ അടര്‍ന്ന് വീണ് ഒരു വയസ്സുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടു. തലപ്പാടിയിലെ യതീശന്റെ മകന്‍ യാബ്‌വിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം  രാത്രിയാണ് അപകടം.

കിടപ്പുമുറിയിലെ ഫാന്‍ അടര്‍ന്ന് വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചുഫാന്‍ ഹുക്‌സില്‍ നിന്ന് ഇളകി പൊട്ടി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. മാതാവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും  നില ഗുരുതരമായതിനാല്‍ മംഗളൂരു  ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച  വൈകിട്ടാണ് മരിച്ചത്.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords:  Kasaragod, Kerala, Death, Obituary, Ceiling fan falls down baby dies after injury.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia