city-gold-ad-for-blogger

സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ അധ്യാപികയുടെ മരണവാര്‍ത്ത എത്തിയത് വേദനയായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 15.08.2014) സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയില്‍  അധ്യാപികയുടെ മരണവാര്‍ത്ത എത്തിയത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും  നാട്ടുകാരെയും വേദനിപ്പിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗത്തിലെ അധ്യാപികയായ കെ.വി. ചന്ദ്രിക(50)യുടെ മരണവാര്‍ത്തയാണ് നൊമ്പരമായത്. തൃശ്ശൂര്‍ പേരമംഗലത്തെ  കെ.എ. വേലായുധന്റെ മകളാണ്. ടി.ബി.സുബ്രഹ്മണ്യന്‍ ആണ് ഭര്‍ത്താവ്. അസുഖം മൂലം ചികിത്സയിലായിരുന്നു. എറണാകുളം വൈപ്പിനില്‍ വെച്ചാണ് അന്ത്യംസംഭവിച്ചത്. അധ്യാപികയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ നിരവധി സഹപ്രവര്‍ത്തകര്‍ എറണാകുളത്തേക്ക് തിരിച്ചു.

2009 മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ യുപി വിഭാഗത്തില്‍ അധ്യാപികയാണ്. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു ചന്ദ്രിക. വിവിധ ഹിന്ദി പരീക്ഷകളില്‍  ടീച്ചറുടെ സഹായത്തോടെ മൊഗ്രാല്‍ പുത്തൂരിലെ വിദ്യാര്‍ഥികള്‍ നിരവധി സമ്മാനങ്ങള്‍ സ്‌കൂളിന് നേടിക്കൊടുത്തിരുന്നു. .

ജി.യു.പി.സ്. മാനടുക്കം, ജി.യു.പി.എസ്. അടുക്കത്ത് ബയല്‍, ജി.എച്ച്.എസ്.എസ്. ബേക്കൂര്‍ എന്നിവിടങ്ങളിലും ചന്ദ്രിക അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്നതായി മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര്‍ രാജ് അറിയിച്ചു.

സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗം മിസ്‌രിയ ഖാദര്‍ പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡണ്ട് പി.ബി. അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ മഹാലിങ്കേശ്വര്‍ രാജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഷൈനി, മാഹിന്‍ കുന്നില്‍, അബ്ദുല്ലക്കുഞ്ഞി നീലഗിരി, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, അംസു മേനത്ത്,  അധ്യാപകരായ ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണ ഭട്ട്, രാജേഷ്, ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങിന് ശേഷം അധ്യാപികയുടെ മരണത്തില്‍ അനുശോചിച്ച് മൗന പ്രാര്‍ത്ഥനയും നടത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ അധ്യാപികയുടെ മരണവാര്‍ത്ത എത്തിയത് വേദനയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia