അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അസുഖംമൂലം മരിച്ചു
Dec 12, 2014, 14:30 IST
പരപ്പ: (www.kasargodvartha.com 12.12.2014) സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപിക ന്യൂമോണിയയും മഞ്ഞപ്പിത്തവും ബാധിച്ച് മരിച്ചു. പരപ്പ വടക്കേകരയിലെ വി.ജി അനുപമ (25) യാണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അനുപമ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ നവംബര്‍ രണ്ടിന് കണ്ണൂര്‍ ആലക്കോട്ടുണ്ടായ വാഹനാപകടത്തിലാണ് അനുപമയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ഒരു പരീക്ഷയെഴുതാന്‍ കണ്ണൂരിലേക്ക് പോകുന്നതിനായി ആലക്കോട്ട് ബസ് സ്റ്റോപ്പില്‍ എത്തിയതായിരുന്നു അനുപമ. എന്നാല്‍ അനുപമ എത്തുന്നതിന് മുമ്പേ ബസ് വിട്ടിരുന്നു. അടുത്ത സ്റ്റോപ്പില്‍ ബസ് കയറാന്‍ പോയെങ്കിലും ഈ ബസ് അപ്പോഴേക്കും സ്റ്റോപ്പില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇതേ ബസില്‍ അടുത്ത സ്‌റ്റോപ്പില്‍ നിന്നും കയറാനായി സുഹൃത്തിന്റെ ബൈക്കില്‍ പോകുമ്പോഴാണ് അനുപമ അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇവര്‍ പിന്തുടരുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.
തലയടിച്ച് റോഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റ അനുപമയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് മംഗളൂരുവിലെ അശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അനുപമയ്ക്ക് ന്യൂമോണിയയും കരളിന് മഞ്ഞപ്പിത്തവും ബാധിച്ചത്.
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അമ്മാവനും സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗവുമായ സോമന്‍ മാസ്റ്ററുടെ കോളംകുളത്തെ വീട്ടില്‍ എത്തിച്ചു. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ സോമന്‍ മാസ്റ്ററുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു. ഗോപി - എആര്‍ പത്മകുമാരി ദമ്പതികളുടെ മകളാണ്. ചെന്നൈയില്‍ എഞ്ചിനീയറായ വി.ജി അനൂപ് ഏക സഹോദരനാണ്.
ബാനം ഹൈസ്‌ക്കൂളിലും പിന്നീട് ആലക്കോട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, അനുപമ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Parappa, Death, Teacher, Kasaragod, Kerala, Obituary, Teacher, VG Anupama.
Advertisement: