അധ്യാപകന്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
ദേളി: (www.kasargodvartha.com 20.12.2021) സഅദിയ ഇൻഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകന്‍ സോജന്‍ തോമസ് (53) താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. പയ്യന്നൂര്‍ ചെറുപുഴ സ്വദേശിയാണ്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തെ എച് എൻ സി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം കാഞ്ഞങ്ങാട്ടെ സഞ്ജീവനി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച ഡെൽഹിയിലുള്ള സഹോദരി വന്നതിന് ശേഷം ചെറുപുഴയിൽ നടക്കും.
ഭാര്യ: ഷൈനി. മകന്‍: ഗോഡ്‌സണ്‍. നിര്യാണത്തില്‍ സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപല്‍ ഹനീഫ് അനീസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമിറ്റി, പിടിഎ കമിറ്റി അനുശോചിച്ചു. സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.
Keywords: Deli, News, Kasaragod, Top-Headlines, Death, Obituary, Teacher, School, School teacher collapsed to death in Kasargod !- START disable copy paste -->