ബസ് യാത്രക്കിടെ തലപോസ്റ്റിലിടിച്ച് പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Jul 30, 2013, 16:39 IST
ചട്ടഞ്ചാല്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്യുന്നതിനിടെ തല വൈദ്യുതി
പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയും ബെണ്ടിച്ചാലിലെ ഇബ്രാഹിമിന്റെ മകനുമായ ഇര്‍ഷാദ് (13) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 10 ദിവസം മുമ്പാണ് ബസില്‍ യാത്രചെയ്യുന്നതിനിടെ ബെണ്ടിച്ചാലില്‍ വെച്ചാണ് ഇര്‍ഷാദിന്റെ തല പോസ്റ്റിലിടിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദിനെ മംഗലാപുരത്ത് ആശുപത്രിയില്‍ രണ്ട് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.
ഇതുവരെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. പെരുമ്പളയില്‍ മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചാണ് ഇര്‍ഷാദ് സ്‌കൂളില്‍ പോയിരുന്നത്. ഇര്‍ഷാദിന്റെ മരണവിവരം നാടിനെ ദുഃഖത്തിലാഴ്ത്തി.
മാതാവ്: ഹാജറ. സഹോദരങ്ങള്‍: ഇസ്‌റത്ത്, ഇര്‍ഫാന, ഇര്‍ഷാന, ഇസ്മാഇല്‍, ഇംതിയാസ്, ഇജാസ്.
Also read:
ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: ഷഹസാദ് അഹമ്മദിന് ജീവപര്യന്തം
Keywords: Obituary, Kerala, Chattanchal, Student, Bus, Injured, Accident, Kerala, Irshad, Hospital, Operation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.