city-gold-ad-for-blogger
Aster MIMS 10/10/2023

Death | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർഥിനി മരിച്ചു

Died

* ഒരാഴ്ച മുമ്പ് കുമ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു 
* പിന്നീട് പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
* ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

കുമ്പള: (KasargodVartha) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർഥിനി മരിച്ചു.  ഉപ്പള എജെഐ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കുമ്പള ഷിറിയ ബത്തേരിയിലെ ഖലീല്‍-ഹഫ്‌സ ദമ്പതികളുടെ മകളുമായ ഫാത്വിമ (ആറ്) ആണ് മരിച്ചത്. 

ഒരാഴ്ച മുമ്പ് കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ അസുഖം മൂര്‍ച്ഛിതോടെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

 അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സഹോദരന്‍: സിറാജ്. ഫാത്വിമയുടെ വിയോഗം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.
 

Died

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia